Tuesday, July 28, 2026
Kerala News

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്‌യു ഇന്ന് പഠിപ്പുമുടക്കും

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്‌യു ഇന്ന് പഠിപ്പുമുടക്കും







കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്ന് പഠിപ്പു മുടക്കും. എബിവിപി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നിശ്ചയിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാലകളിലെ ഭരണസ്തംഭനം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എബിവിപിയുടെ മാര്‍ച്ച്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു മിഥുന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.

സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇന്നലെ പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment