കണ്ടന്റ് കോപ്പിയടി, സ്പാമിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മെറ്റ ഫേസ്ബുക്കില്‍ നിന്ന് ഏകദേശം ഒരു കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. യഥാര്‍ത്ഥ കണ്ടന്റുകള്‍ക്ക് മുന്‍തൂക്കം നല്‍കാനും, കോപ്പിയടിച്ചുള്ള പോസ്റ്റുകള്‍ തിരിച്ചറിഞ്ഞ് തടയാനും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ മെറ്റ വികസിപ്പിച്ചുവെന്ന് കമ്പനി വ്യക്തമാക്കി.
മറ്റുള്ളവരുടെ കണ്ടന്റുകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുകയോ, യഥാര്‍ത്ഥ ക്രിയേറ്റര്‍ക്ക് ക്രെഡിറ്റ് നല്‍കാതിരിക്കുകയോ ചെയ്താല്‍, അക്കൗണ്ട് പൂട്ടാനുള്ള നടപടികള്‍ മെറ്റ സ്വീകരിക്കുമെന്ന് കമ്പനി പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോപ്പിയടിച്ച പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുന്നതോടൊപ്പം, അവരെ മോണിറ്റൈസേഷന്‍ പ്രോഗ്രാമുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് മെറ്റ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment