Tuesday, July 28, 2026
Kerala News

താത്കാലിക വി.സി നിയമനം: ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍

താത്കാലിക വി.സി നിയമനം: ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍




തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ രാജ്ഭവന്‍. നാളെ അപ്പീല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താത്കാലിക വി.സി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരായ ഗവര്‍ണറുടെ അപ്പീല്‍ തള്ളുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ നീങ്ങുന്നത്.

നിയമ വിദഗ്ധരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ശേഷം, ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാന്‍ ഗവര്‍ണറായ ചാന്‍സലര്‍ തീരുമാനിച്ചു. സര്‍വ്വകലാശാലകളിലെ ഭരണ പ്രതിസന്ധി നീളുന്ന സാഹചര്യത്തിലാണ് ഈ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment