തിരുവനന്തപുരം: അമേരിക്കയില്‍ ആരോഗ്യ പരിശോധനക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കില്‍ നേരത്തെ നടത്തിയ ചികിത്സയുടെ അവലോകനത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തി. പുലര്‍ച്ചെ 3:30 ഓടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഈ മാസം 5-നാണ് നേരത്തെ നടത്തിയ ചികിത്സയുടെ അവലോകനത്തിനായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിക്കുന്നത്. 2018 സെപ്റ്റംബറിലാണ് അദ്ദേഹം ആദ്യമായി വിദേശ ചികിത്സയ്ക്ക് പോയത്. പിന്നീട് 2022 ജനുവരി 11 മുതല്‍ 26 വരെയും, ഏപ്രില്‍ അവസാനവും അദ്ദേഹം യുഎസിലേക്ക് പോയിരുന്നു. ഈ യാത്രകളെല്ലാം മുന്‍പ് നടത്തിയ ചികിത്സകളുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment