ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലെ താമസസ്ഥലത്ത് വച്ചാണ് അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.
ചലച്ചിത്രരംഗത്ത് ഒരു അതുല്യ സാന്നിധ്യമായിരുന്ന ശ്രീനിവാസ റാവു, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 750-ത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ നടനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ദശാബ്ദങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ അതീവ ശ്രദ്ധേയനായ നടനായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment