തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തും വടക്കന്‍ മേഖലകളിലും പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിലുമാണ് കൂടുതല്‍ മഴയുണ്ടാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 13) തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 14നും 15നും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്‌ക്കൊപ്പം ചില ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അധികൃതര്‍ ജാഗ്രത പാലിക്കാനും മഴയെത്തുടര്‍ന്ന് ഉണ്ടാകാവുന്ന ദുരന്ത സാധ്യതകള്‍ക്കുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment