Tuesday, July 28, 2026
Kerala News

വിദ്യാര്‍ത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

 വിദ്യാര്‍ത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി



കാസര്‍ഗോഡിലെ ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും വിദ്യാര്‍ഥികളെ കൊണ്ടു അധ്യാപകരുടെ പാദപൂജ നടത്തിയ സംഭവം  വിവാദമായതോടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബന്തടുക്ക സ്‌കൂളില്‍ ഗുരുപൂര്‍ണിമാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ കാലുകഴുകിയ സംഭവത്തിനും തുടര്‍ന്ന് കണ്ണൂരില്‍ നടന്ന സമാന സംഭവത്തിനുമാണ് വിമര്‍ശനം ഉയര്‍ന്നത്. 

ശ്രീകണ്ഠപുരത്തെ വിദ്യാ പീഠത്തില്‍ വിരമിച്ച അധ്യാപകനായ ബി. ശശിധരന്‍ മാസ്റ്ററുടെ കാല്‍ ആദ്യം അധ്യാപകര്‍ കഴുകി. പിന്നീട് വിദ്യാര്‍ഥികളെയും ഇതില്‍ പങ്കെടുപ്പിച്ചെന്നാണ് പരാതി. കുട്ടികള്‍ പാദങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചു കൃതജ്ഞത അറിയിച്ചെന്നും, തുടര്‍ന്ന് ഗുരുപൂര്‍ണിമയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment