Tuesday, July 28, 2026
International News

ആക്സിയം-4 ദൗത്യ സംഘത്തിന്റെ മടക്കയാത്ര ജൂലായ് 14 ന്

ആക്സിയം-4 ദൗത്യ സംഘത്തിന്റെ മടക്കയാത്ര ജൂലായ് 14 ന്

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെടെ നാല് പേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച (ഐഎസ്എസ്) ആക്സിയം-4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂലായ് 14 ന് നടക്കുമെന്ന് നാസ അറിയിച്ചു. ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് പേരാണ് ഈ ദൗത്യത്തിലുള്ളത്.

നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യം ജൂലൈ 31-ന് വിക്ഷേപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആക്സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതി പ്രഖ്യാപിച്ചത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യസംഘത്തിലെ അംഗങ്ങള്‍. ഐഎസ്എസിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള സംഘം വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

മുന്‍പ് നിശ്ചയിച്ച പ്രകാരം പരീക്ഷണങ്ങള്‍ക്കായി 14 ദിവസം നിലയത്തില്‍ ചെലവിട്ട ശേഷം ദൗത്യം വ്യാഴാഴ്ച മടങ്ങേണ്ടതായിരുന്നു. ഐഎസ്എസില്‍ ആദ്യമായി കാലുകുത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment