മലപ്പുറം: സംസ്ഥാനത്ത് നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് മലപ്പുറം ജില്ലയിലെ നിപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കേന്ദ്ര സംഘം മലപ്പുറത്തെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 38 വയസ്സുള്ള നിപ രോഗിയുടെ ആരോഗ്യസ്ഥിതിയും സംഘത്തെത്തി നേരിട്ട് വിലയിരുത്തി. രോഗിയുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
നാഷണല്‍ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്തുന്നത്. ഇവര്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി (DMO) കൂടിക്കാഴ്ച നടത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 498 ആയി ഉയര്‍ന്നു. ഇവരില്‍ 29 പേര്‍ ഹൈസ്റ്റ് റിസ്‌ക് വിഭാഗത്തിലും 116 പേര്‍ ഹൈറിസ്‌ക് നിരീക്ഷണത്തിലുമാണ്. സര്‍ക്കാരും ആരോഗ്യവിഭാഗവും സംയുക്തമായി നിപ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment