തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധം ഗുണ്ടായിസത്തിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍വകലാശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ആഭാസ സമരത്തിന് പൊലീസ്-സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ചെയ്തുവെന്നുമാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ച പൊലീസ്, മറുവശത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയതായും വി.ഡി. സതീശന്‍ ആരോപിച്ചു.
സിപിഐഎം നേതാക്കള്‍ എസ്എഫ്ഐയെ നിയന്ത്രിക്കേണ്ട സമയമാണ്. സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി നടത്തിയ സമരത്തിന് പിന്നില്‍ എന്താണ്? എവിടെയാണ് ലക്ഷ്യം? നിസ്സാര വിഷയത്തില്‍ ഗവണ്‍റും സര്‍ക്കാറും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ് കഷ്ടപ്പെടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments
No comments yet. Be the first to comment!
Leave a Comment