കൊച്ചി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ ഫലം കേരള ഹൈക്കോടതി റദ്ദാക്കി. പരീക്ഷാ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മാര്‍ക്ക് വെയിറ്റേജില്‍ മാറ്റം വരുത്തിയത്, ഇതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം റദ്ദാക്കിയത്. ജസ്റ്റിസ് ഡി.കെ. സിങ്ങ് ആണ് വിധി പ്രസ്താവിച്ചത്.
CBSE സിലബസ് പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി ദോഷമായി ബാധിക്കുന്നതായി ചില വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി വിധി.
പ്രവേശന നടപടി ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ വിധി വന്നിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment