Wednesday, July 29, 2026
Kerala News

കൊച്ചി റിഫൈനറിയിലെ തീപിടുത്തം; രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍

 കൊച്ചി റിഫൈനറിയിലെ തീപിടുത്തം; രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍


കൊച്ചി അമ്പലമുകളില്‍  ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തിനടുത്തെത്തിയ പുക ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. ശ്വാസതടസ്സവും ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ രാത്രി അപകടം സംഭവിച്ചതിന് പിന്നാലെ 30ലധികം പ്രദേശവാസികള്‍ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു.

റിഫൈനറിയിലേക്കുള്ള ഹൈടെന്‍ഷന്‍ ലൈനിലായിരുന്നു തീപിടിത്തം. അപകടം ഉണ്ടായതോടെ പ്രദേശത്ത് കനത്ത പുകയും ദുര്‍ഗന്ധവുമുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് റിഫൈനറിയിലെ ചില ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ മുന്‍കരുതലുകളില്‍ ഗുരുതര വീഴ്ച ഉണ്ടായതായി പ്രദേശവാസികള്‍ ആരോപിച്ചു. ഇവര്‍ട റിഫൈനറിയുടെ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment