Wednesday, July 29, 2026
Kerala News

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ ജനപക്ഷത്തെന്ന് ഗതാഗത മന്ത്രി

 സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ ജനപക്ഷത്തെന്ന് ഗതാഗത മന്ത്രി


സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരത്തില്‍ പ്രതികരണം അറിയിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സര്‍ക്കാര്‍ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. രാവിലെ ഉണര്‍ന്ന് കണ്‍സഷന്‍ നിരക്ക് ഉയര്‍ത്താനാവില്ല, മന്ത്രി വ്യക്തമാക്കി. കണ്‍സഷന്‍ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസ് ഉടമകള്‍ സ്പീഡ് ഗവര്‍ണറും ജിപിഎസ്സും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി അറിയിച്ചു. അവരുടെ ഇഷ്ടത്തിന് അനുസൃതമായി പെര്‍മിറ്റ് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നത്  അവകാശമാണ്, അവര്‍ക്ക് സമരം ചെയ്യാം. എന്നാല്‍ നഷ്ടം സഹിച്ച് വാഹനങ്ങള്‍ ഓടിക്കാനാവില്ല. വരും രണ്ട് ആഴ്ച നിരീക്ഷണം നടക്കും അദ്ദേഹം പറഞ്ഞു . 

ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ല. ആരും  സമരനോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment