Wednesday, July 29, 2026
Kerala News

വീണാ ജോര്‍ജ് രാജിവെക്കണം: സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം

 വീണാ ജോര്‍ജ് രാജിവെക്കണം: സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം


തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം ഇന്നും ശക്തമായി. ബിജെപിയും കോണ്‍ഗ്രസും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചുകള്‍ക്കിടെ വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടായി.

ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു. അതുപോലെ കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനും പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു.ആരോഗ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസും, മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കെപിസിസിയും അറിയിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment