Wednesday, July 29, 2026
Kerala News

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാകും; രമേശ് ചെന്നിത്തല

 ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാകും; രമേശ് ചെന്നിത്തല


തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തുന്ന പ്രതിഷേധം തുടരുമെന്ന്  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  മന്ത്രി വിഷയത്തെ ലഘുവായി കാണുകയാണെന്നും, ദുരന്തത്തിന് ഉത്തരവാദി ആരെന്നത് വ്യക്തമാക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് കുറിച്ച് നല്‍കുക മാത്രമാണ് ചെയ്യുന്നത്. അമേരിക്കയിലേക്ക് പോയ് ചികിത്സിക്കാനുള്ള സൗഭാഗ്യം എല്ലാവര്‍ക്കുമില്ല, ചെന്നിത്തല വിമര്‍ശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാം നന്നാക്കാം എന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന് ആശുപത്രികള്‍ നന്നാക്കാന്‍ കഴിഞ്ഞില്ല.  മന്ത്രിയുടെ ഇടപെടല്‍ പിഎര്‍ നാടകമാണെന്നും, ബിന്ദുവിന്റെ വീട്ടിലേക്ക് രാവിലെ ആറുമണിക്ക് പോയത് പ്രതിഷേധത്തെ ഭയന്ന് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ പകല്‍ നേരം തന്നെ അവിടേക്ക് പോയേനെ. എന്താണ് ഇതിന്റെ അര്‍ത്ഥം എന്നത് ജനങ്ങള്‍ക്കു മനസിലാകും, അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment