തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍ക്ക് എതിരായി താത്ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് സ്വീകരിച്ച നടപടിയില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നടപടികളില്‍ വ്യക്തത തേടി അടിയന്തര റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തെക്കുറിച്ചാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. താത്കാലിക വി.സി ഡോ. സിസ തോമസ് യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷവും യോഗം തുടരുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചതായും അവധിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് ഡോ. സിസ തോമസിന്റെ വ്യക്തമാക്കി.
അതേസമയം, സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം തന്നെയാണ് ചുമതല ഏറ്റെടുത്തതെന്നും സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ടെന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment