ഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കണമെന്ന് ബി.ജെ.പി എം.പി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന ഖണ്ഡേല്‍വാല്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചു.
വാജ്പേയിക്ക് തന്റെ കര്‍മ്മമണ്ഡലം കൂടിയായിരുന്ന ഡല്‍ഹിയോട് ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടായിരുന്നെന്നും, റെയില്‍വേ സ്റ്റേഷന്‍ അദ്ദേഹത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത് രാജ്യത്തിന് അദ്ദേഹം നല്‍കിയ ആജീവനാന്ത സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷന്‍ തുടങ്ങിയ പുനര്‍നാമകരണം ചെയ്ത റെയില്‍വേ സ്റ്റേഷനുകളുടെ ഉദാഹരണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment