Wednesday, July 29, 2026
Kerala News

തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അറ്റകുറ്റപ്പണി: ബ്രിട്ടീഷ് വിദഗ്ധ സംഘം എത്തി

തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അറ്റകുറ്റപ്പണി: ബ്രിട്ടീഷ് വിദഗ്ധ സംഘം എത്തി



തിരുവനന്തപുരം: കഴിഞ്ഞ 22 ദിവസമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി-യ്ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി വിദഗ്ധര്‍ എത്തി. യുകെ എയര്‍ബസ് A400 വിമാനത്തിലാണ് 14 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്.

വിമാനത്തിലെ തകരാര്‍ സ്ഥലത്തുതന്നെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാനത്തെ പല ചെറിയ ഭാഗങ്ങളായി അഴിച്ച് സൈനിക കാര്‍ഗോ വിമാനത്തിലൂടെ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുപോകുന്നത് പരിഗണിക്കും. ഇത് പ്രായോഗികമാകില്ലെങ്കില്‍ ചരക്കുവിമാനത്തിലൂടെ മടക്കിക്കൊണ്ടുപോകാനുള്ള തീരരുമാനവും പരിഗണനയിലുണ്ട്.

സംഘത്തിലെ അംഗങ്ങള്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരത്തിലെ ഹോട്ടലിലേക്ക് മാറി. അവര്‍ക്കായി എയര്‍പോര്‍ട്ട് പാസ് അനുവദിച്ച ശേഷം വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തും. ഇതിനു ശേഷം എഫ്-35 ബിയെ പ്രത്യേകമായ ആങ്കര്‍ യൂണിറ്റിലേക്ക് മാറ്റും.


Related News

Comments

No comments yet. Be the first to comment!

Leave a Comment