കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ അമ്മ, ഭര്‍ത്താവ്, മകള്‍ എന്നിവരുമായി സംസാരിച്ച മന്ത്രി, കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിനായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ അന്തിമ ധനസഹായം പ്രഖ്യാപിക്കുക. അപകടത്തിന് പിന്നാലെ, ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ആദ്യഘട്ട ധനസഹായം കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ധനസഹായത്തിനായി മന്ത്രിമാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. ജില്ലാ കളക്ടറുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് കടുപ്പിക്കുകയാണ്. മെയ് 30-ന് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ കെട്ടിടം മാറാന്‍ തീരുമാനമെടുത്തിട്ടും അത് നടപ്പാക്കാത്തതിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment