Wednesday, July 29, 2026
Kerala News

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്രതിരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി, അവിടെ നിന്ന് അമേരിക്കയിലേക്ക് പോകും. ഭാര്യ ടി. കമലയും ചെറുമകന്‍ ഇഷാനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.

ഹൂസ്റ്റണിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ചികിത്സയും രണ്ട് ദിവസത്തെ യാത്രാസമയവും ഉള്‍പ്പെടെയാണ് വിദേശപര്യടനം. ചികിത്സ എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍, മടങ്ങി വരുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്‌ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment