Wednesday, July 29, 2026
Kerala News

കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ

 കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ


കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ വഴിയാണെന്നും അദ്ദേഹം അറിയിച്ചു.

ബിന്ദുവിനെ കാണാനില്ലെന്ന വിവരം ഭര്‍ത്താവും മകളും ചാണ്ടി ഉമ്മനോട് പറഞ്ഞിരുന്നു. ഇതിന്റെ  ദൃശ്യങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം തിരച്ചില്‍ നടക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. 

അതേസമയം, ഇന്ന് നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കായി 50,000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ ഫൗണ്ടേഷന്റെ സഹായവും പ്രഖ്യാപിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment