Wednesday, July 29, 2026
Kerala News

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു



കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (56) മരിച്ചു. ശുചിമുറിയില്‍ കുളിക്കാന്‍ പോയതിനിടെ പഴയ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. 

അപകടം സംഭവിച്ചതിനുശേഷം രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബിന്ദുവിനെ പുറത്തെടുത്തത്. ഉടന്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയ എം.എല്‍.എ ചാണ്ടി ഉമ്മന്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ത്തി. അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ല. വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല എന്ന് കുട്ടി തന്നോട് പറഞ്ഞിരുന്നു. അതിനാല്‍ ആളില്ലാ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിരുത് എന്നും  എം.എല്‍.എ ചാണ്ടി ഉമ്മന്‍ പറഞ്ഞു.







Related News

Comments

No comments yet. Be the first to comment!

Leave a Comment