Wednesday, July 29, 2026
Kerala News

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടഭാഗം തകര്‍ന്നു വീണു; രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടഭാഗം തകര്‍ന്നു വീണു; രണ്ട് പേര്‍ക്ക് പരിക്ക്




കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ 14-ാം വാര്‍ഡിന്റെ ഭാഗമായ പഴയ കെട്ടിടത്തിന്റെ ഭിത്തിയും കൈവരികളും തകര്‍ന്നു വീണ്  രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു സ്ത്രീയ്ക്കു ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായത്. 

ഉപയോഗിക്കാത്ത പഴയ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിലെ ശുചിമുറിയിലും മറ്റ് ഭാഗങ്ങളിലും ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിയുകയും പഴയ കെട്ടിടം അടച്ചിടുകയുമുണ്ടായതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

 ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തി. ഗുരുതരമായ സാഹചര്യമൊന്നുമില്ല. അപകടത്തില്‍ പെട്ടവര്‍ സുരക്ഷിതരാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment