Wednesday, July 29, 2026
Kerala News

ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നു; ഡോ.ഹാരിസിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നു; ഡോ.ഹാരിസിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ  പ്രസ്താവനകളെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോ. ഹാരിസ് പറഞ്ഞത് സത്യമാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തെറ്റ് പറ്റി. അതിന് പറയേണ്ടത് ശരിയാക്കുമെന്നാണ്ണ്. ഇവിടെ രാജഭരണം പോലെയാണ് കാര്യങ്ങള്‍.കിട്ടിയാല്‍ എടുക്കുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിവുള്ള ഒരു ഡോക്ടര്‍ പൊതുവേദിയില്‍ മുന്നോട്ടുവച്ച ആശങ്കകള്‍ അധികാരികള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മതേതരത്വം നശിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. വളരെ അപകടകരമായ സംഘടനയാണിത് എന്ന് ഉമ്മന്‍ ചാണ്ടി പോലും മുന്‍കാലത്ത് പറഞ്ഞിരുന്നു, രാജീവ് ഓര്‍മ്മിപ്പിച്ചു.

വയനാട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ സഹായത്തോടെയാണ് പ്രിയങ്ക ഗാന്ധിക്ക് വിജയിക്കാനായത് എന്നും, ഇന്ത്യ സഖ്യവും കോണ്‍ഗ്രസും രാഷ്ട്രീയ നേട്ടത്തിനായി ഏതെന്തും ചെയ്യാന്‍ തയ്യാറാണ് എന്നുമാണ് രാജീവ് ചന്ദ്രശേഖറിര്‍ ആരോപിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment