ന്യൂഡല്‍ഹി: വിസ്മയ കേസിലെ പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കിരണ്‍ കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു.
2021 ജൂണിലാണ് വിസ്മയ കൊല്ലം ജില്ലയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. വിവാഹശേഷം ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വിവാഹത്തിനിടെ 100 പവന്‍ സ്വര്‍ണം, ഒന്നര ഏക്കര്‍ ഭൂമി, 10 ലക്ഷം രൂപ വിലവരുന്ന കാര്‍ എന്നിവ സ്ത്രീധനമായി നല്‍കിയിരുന്നു വിസ്മയയുടെ വിവാഹം നടത്തിയത്. എന്നാല്‍ പിന്നീട് ഇഷ്ടപ്പെടാത്ത കാറാണ് നല്‍കിയതെന്ന് പറഞ്ഞ് കിരണ്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിസ്മയയുടെ വീട്ടുകാര്‍ പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment