തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ് ചന്ദ്രശേഖറിന്റെ നിയമനം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഡിജിപി നിയമനം കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ നീക്കം സ്വന്തം തടി സംരക്ഷിക്കാനായാണെന്ന് കെ. സി. വേണുഗോപാല്‍ ആരോപിച്ചു. സി.പി.എമ്മിന്റെ രക്തസാക്ഷികളെ പിണറായി സര്‍ക്കാര്‍ മറന്നുപോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം ഇന്ന് തള്ളിപ്പറയുകയാണ്. ഡിജിപി നിയമനത്തില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായതായി താന്‍ വിശ്വസിക്കുന്നതായി കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment