Wednesday, July 29, 2026
Kerala News

എസ്എഫ്‌ഐ ദേശീയ സമ്മേളനം: സ്‌കൂളിന് അവധി നല്‍കി

 എസ്എഫ്‌ഐ ദേശീയ സമ്മേളനം: സ്‌കൂളിന്  അവധി നല്‍കി

കോഴിക്കോട്: എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്  അവധി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 8, 9, 10 ക്ലാസുകള്‍ക്കാണ് അവധി അനുവദിച്ചത്. 

ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കരെ വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യങ്ങള്‍ നിരസിക്കാന്‍ കഴിയില്ലെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്.  മുന്‍കാലങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാകാത്തതിനാല്‍   പ്രതിഷേധം നേരിടേണ്ടിവന്നതായി ഹെഡ്മാസ്റ്റര്‍ പറയുന്നു.

കെ എസ് യു നടത്തിയ സമരത്തിനിടെ സ്‌കൂളിന് അവധി നല്‍കാത്തതിന് പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അന്ന്  പൊലീസിന്റെ ഭാഗത്തുനിന്ന് നിസഹകരണം നേരിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Related News

Comments

No comments yet. Be the first to comment!

Leave a Comment