തിരുവനന്തപുരം:കേരളത്തിലെ ആരോഗ്യവകുപ്പ് തകരാറിലായെന്നും അതിന്റെ പ്രധാന കാരണം മന്ത്രി വീണാ ജോര്‍ജാമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇത്രയും കഴിവില്ലാത്ത മന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, വീണാ ജോര്‍ജിന്റെ രാജി അടിയന്തിരമായി ആവശ്യപ്പെടണം എന്നും പറഞ്ഞു.
ആരോഗ്യവകുപ്പ് ഇപ്പോള്‍ അനാരോഗ്യവകുപ്പായി മാറി കഴിഞ്ഞു. മന്ത്രിക്ക് തന്നെ തന്റേതായ വകുപ്പ് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാം സിസ്റ്റത്തിന്റെ തെറ്റാണെന്ന് പറഞ്ഞ് മന്ത്രി കൈകഴുകുന്നു. എന്നാല്‍ സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് വകുപ്പാണ്, മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പോലും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന് അസുഖം വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അല്ല, അമേരിക്കയിലേക്കാണ് പോയത്. മന്ത്രിയുടെ രാജി എഴുതി വാങ്ങി, തിരികെ ചാനലില്‍ വാര്‍ത്ത വായിക്കാന്‍ അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment