കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വാഹനവ്യൂഹത്തെ അനധികൃതമായി പിന്തുടര്‍ന്നതിന് അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. കോഴിക്കോട് വെങ്ങാലിപ്പാലം സൗത്ത് പോയിന്റ് മുതല്‍ മുഖ്യമന്ത്രി ഉണ്ടായിരുന്ന വാഹനവ്യൂഹത്തെ ഇവര്‍ പിന്തുടര്‍ന്നതായി പോലീസ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
അന്വേഷണത്തിനിടെ ഇവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നു വാക്കി ടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment