Wednesday, July 29, 2026
Kerala News

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്: പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പ്രതി അനീഷയുടെ മൊഴി

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്: പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പ്രതി അനീഷയുടെ മൊഴി

തൃശ്ശൂര്‍: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതിയായ അനീഷ, യൂട്യൂബില്‍ പ്രസവരീതികള്‍ കണ്ടാണ് ശുചിമുറിയില്‍ പ്രസവിച്ചതെന്ന് പോലീസിന് മൊഴി നല്‍കി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച പരിചയവും ഇതിന് സഹായകരമായെന്നും അനീഷ പറയുന്നു.

വയറില്‍ തുണി കെട്ടിയും ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയുമാണ് ഗര്‍ഭാവസ്ഥ മറച്ചുവെച്ചത്. 2021-ലും 2024-ലുമായി രണ്ട് കുട്ടികളെയാണ് അനീഷ കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ മുഖം പൊത്തി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പിന്നീട് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. 

രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നല്‍കി. ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 

അവിവാഹിതരായ അനീഷയും ഭവിനും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ന് കോതിയില്‍ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലങ്ങളില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. അനീഷയ്ക്കും ഭവിനും പുറമേ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സംഭവം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.






Related News

Comments

No comments yet. Be the first to comment!

Leave a Comment