ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെയാണ് സന്ദര്‍ശനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ക്ഷണം സ്വീകരിച്ചാണ് ജയശങ്കര്‍ യുഎസിലെത്തുന്നത്.
ഈ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകളില്‍ ഒന്നാണ് ജൂലൈ ഒന്നിന് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം. കഴിഞ്ഞ ജനുവരി 21ന് വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ അനുസരിച്ചാണ് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍, പ്രത്യേകിച്ച് ഇന്‍ഡോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇന്‍ഡോ-പസഫിക് മേഖലയില്‍ സ്വതന്ത്രവും തുറന്നതുമായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment