കോഴിക്കോട്: കോഴിക്കോട് നഗരത്തിനു സമീപം നെല്ലിക്കോട് ബെപ്പാസില്‍ നടന്ന മണ്ണിടിച്ചിലില്‍ മൂന്ന് തൊഴിലാളികള്‍ക്ക് അപകടത്തില്‍പ്പെട്ടു. പുതിയ ആറ് വരിപ്പാതയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ ഫ്ളാറ്റ് നിര്‍മാണ സ്ഥലത്താണ് സംഭവം നടന്നത്.
മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേല്‍ വീണതായിരുന്നു അപകടം. മൂന്ന് തൊഴിലാളികളില്‍ രണ്ട് പേരെ ഉടന്‍ രക്ഷപ്പെടുത്താനായെങ്കിലും ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ ജീവനോടെ പുറത്തെടുക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment