ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടന്ന രഥയാത്രയില്‍ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് ഭക്തര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ രഥങ്ങള്‍ ഒരുമിച്ചു എത്തിയപ്പോഴായിരുന്നു അപകടം.
സ്ഥലത്ത് മതിയായ സുരക്ഷയും തിരക്കു നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തതാണ് അപകടത്തിന് വഴിവെച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുന്‍പ് രണ്ട് ദിവസം മുമ്പും രഥയാത്രയുടെ ഭാഗമായി ഉണ്ടായിരുന്ന തിരക്കില്‍ 500 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിലായി നടക്കുന്ന പുരി രഥയാത്രയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്.
സുരക്ഷയ്ക്കായി കേന്ദ്ര സായുധ പൊലീസും ഉള്‍പ്പെടെ 10,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment