Wednesday, July 29, 2026
Kerala News

തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ടു

തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ടു

തൃശ്ശൂര്‍: തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ടു. അവിവാഹിഹതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നില്‍. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. കര്‍മ്മം ചെയ്യാനായി അസ്ഥികളെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. അവിവാഹിതരായ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നല്‍കി. കുട്ടി മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment