Wednesday, July 29, 2026
India News

കാബിനില്‍ പുക; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

 കാബിനില്‍ പുക; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ക്യാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. 

എഐ 639 വിമാനം രാത്രി 11:50നാണ് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാത്രി 12:47ന് വിമാനം നിലത്തിറക്കി.  അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment