Wednesday, July 29, 2026
Kerala News

കുട്ടികള്‍ വസ്ത്രം ധരിക്കാതെ അല്ല സൂംബ ഡാന്‍സ് ചെയ്യുന്നത്; ഹുസൈന്‍ മടവൂരിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

കുട്ടികള്‍ വസ്ത്രം ധരിക്കാതെ അല്ല സൂംബ ഡാന്‍സ് ചെയ്യുന്നത്; ഹുസൈന്‍ മടവൂരിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

സൂംബ വിവാദത്തില്‍ ഹുസൈന്‍ മടവൂരിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു. വസ്ത്രം ധരിക്കാതെ അല്ല കുട്ടികള്‍ സൂംബാ ഡാന്‍സ് ചെയ്യുന്നത്. ഡാന്‍സ് വസ്ത്രം ധരിക്കാതെയാണ് ചെയ്യുന്നതെന്നത് തെറ്റായ ചിന്താഗതിയാണ്. യൂണിഫോം ധരിച്ചാണ് കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് നില്‍ക്കരുത് എന്ന് പറയുന്നത് ഈ കാലത്തിന് നിരക്കാത്തത്. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

നെഗറ്റീവായി കാണുന്നത് കഷ്ടമാണ്. ധാരാളം രാജ്യങ്ങളില്‍ ആരോഗ്യപരമായ വികാസം ഉറപ്പുവരുത്തുന്നതിനും മാനസിക സ്വാസ്തി ഉറപ്പാക്കുന്നതിനും കൂട്ടായിട്ടുള്ള എക്‌സൈസുകളും ഏറോബിക്‌സ് പോലുള്ള കാര്യങ്ങളും സാര്‍വത്രികമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സ്‌കൂളുകളില്‍ സൂംബ പരിശീലനം വേണമെന്ന നിര്‍ദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും പറഞ്ഞ് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാല്‍ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹുസൈന്‍ മടവൂര്‍ പരിഹസിച്ചിരുന്നു. തങ്ങളുടെ സ്‌കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.





 


Related News

Comments

No comments yet. Be the first to comment!

Leave a Comment