കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള, മകന്‍ വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങള്‍ പഴക്കമുണ്ട്. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അഭിഭാഷകനായ ശ്രീനിവാസപിള്ള മകനും മാത്രമാണ് അക്ഷയ നഗറിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. മകനെ വെട്ടികൊന്നതിന് ശേഷം സമീപത്തുള്ള മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment