Wednesday, July 29, 2026
India News

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം;  ഒരു മൃതദേഹം കൂടി കണ്ടെത്തി


ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരില്‍ ഒരാളെയാണ് എന്‍ഡിആര്‍എഫ് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇനിയും കാണാതായ മറ്റൊരാളെയും കുട്ടിയെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

മഴ ശക്തമായതോടെ ഗുജറാത്ത്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളിലും അടുത്ത മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.

ഉത്തരാഖണ്ഡിലും കനത്ത മഴ നാശം വിതച്ചു. നന്ദപ്രയാഗിലെ തിര്‍പക് മേഖലയില്‍ വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. കന്നുകാലികളടക്കം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍, ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment