മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ശാസ്ത്രീയ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടക്കലിനടുത്ത് പാങ്ങിയില്‍ താമസിക്കുന്ന അക്യുപങ്ചര്‍ വിദഗ്ധരായ ഹിറ ഹറീറയും നവാസ് ദമ്പതികളും കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചു എന്നാരോപണത്തിലാണ് കോട്ടക്കല്‍ പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് കുഞ്ഞിന് വീട്ടില്‍ ജന്മം. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
ഹിറയും നവാസും സമൂഹമാധ്യമങ്ങളില്‍ അക്യുപങ്ചര്‍ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ശാസ്ത്രീയ ചികിത്സാ രീതികള്‍ക്കെതിരെ നിലപാടുകളും പങ്കുവെച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരം മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ കബറടക്കി.
Comments
No comments yet. Be the first to comment!
Leave a Comment