സൂംബ നൃത്തപരിശീലനത്തെ ചുറ്റിയുള്ള വിവാദം അനാവശ്യമാണെന്നു കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത് ആരോഗ്യസംരക്ഷണത്തിനായി കൈക്കൊള്ളുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, സൂംബ പോലുള്ള ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഇതിനോട് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂംബയെ എതിര്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും, അതിന് പിന്നിലെ ഉദ്ദേശം വ്യക്തമാണെന്നും കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശം സദുദ്ദേശപരമാണ്. ആരെയും നിര്‍ബന്ധിക്കാന്‍ ആഗ്രഹമില്ലെന്നും, നല്ല ആശയങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നതാണ് പൊതുവായ നിലപാട്, അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടന്നാല്‍ കൂടുതല്‍ വ്യക്തമാകുമെന്നും ഷമ്മാസ് കൂട്ടിച്ചേര്‍ത്തു.
എംഎസ്എഫിന്റെ എതിര്‍പ്പിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അങ്ങനെയൊരു നിലപാട് ഉണ്ടെങ്കില്‍ അത് അവരുടെ സ്വതന്ത്ര നിലപാടായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment