Wednesday, July 29, 2026
India News

വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസിനുള്ളില്‍ പാര്‍ട്ടി നടത്തിയ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ജൂണ്‍ 12-ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI171 വിമാനം ടേക്ക് ഓഫിനിടെ അഹമ്മദാബാദിന് സമീപം തകരുകയും 259 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ ദാരുണമായ സംഭവത്തിന്റെ ദുഃഖാചരണം നിലനില്‍ക്കെ, ജൂണ്‍ 20-ന് ഗുരുഗ്രാമിലെ എഐസാറ്റ്‌സ് ഓഫീസില്‍ ജീവനക്കാര്‍ പാര്‍ട്ടി നടത്തുകയായിരുന്നു. പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥര്‍ ലുങ്കി ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

എഐസാറ്റ്‌സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് വിശദമാക്കി. ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് എഐ സാറ്റ്‌സ് വിമര്‍ശിച്ചു.

ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ എയര്‍ ഇന്ത്യ പുറത്താക്കിയത്.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ 260 പേരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ പോലും കാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment