Wednesday, July 29, 2026
Kerala News

ദളിത് യുവതിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവം; പരാതി നല്‍കി സ്ത്രീക്കെതിരെ കേസ് എടുക്കും

ദളിത് യുവതിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവം; പരാതി നല്‍കി സ്ത്രീക്കെതിരെ കേസ് എടുക്കും


തിരുവനന്തപുരത്ത് ദളിത് യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍  വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ എസ്.സി/എസ്.ടി കമ്മീഷന്‍ ഉത്തരവിട്ടു.

അമ്പലമുക്കിലെ വീട്ടില്‍ ജോലിക്കെത്തിയ ബിന്ദുവിനെതിരെ വീട്ടുടമയായ ഓമന ഡാനിയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. ബിന്ദു രണ്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അവിടെ യുവതിയെ മാനസിക പീഡനത്തിനിരയാക്കുകയായിരുന്നു.

വ്യാജക്കേസില്‍ കുരുക്കി മാനസികമായി പീഡിപ്പിച്ചു എന്ന ബിന്ദുവിന്റെ പരാതിയില്‍ നേരത്തെ എസ്.ഐയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇപ്പോള്‍, ബിന്ദുവിന്റെ പരാതിയെ തുടര്‍ന്നാണ് എസ്.സി/എസ്.ടി കമ്മീഷന്‍ ഓമന ഡാനിയലിനെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. പേരൂര്‍ക്കട എസ്.എച്ച്.ഒ കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. 


Related News

Comments

No comments yet. Be the first to comment!

Leave a Comment