Wednesday, July 29, 2026
Kerala News

യുഡിഎഫ് നേടിയ വിജയം ഇടത് ഭരണത്തിനെതിരെ ജനങ്ങള്‍ നല്‍കിയ ശക്തമായ മറുപടി: ആര്യാടന്‍ ഷൗക്കത്ത്

 യുഡിഎഫ് നേടിയ വിജയം ഇടത് ഭരണത്തിനെതിരെ ജനങ്ങള്‍ നല്‍കിയ ശക്തമായ മറുപടി: ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ഇടത് ഭരണത്തിനെതിരെ ജനങ്ങള്‍ നല്‍കിയ ശക്തമായ മറുപടിയാണെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഒരു ജനപ്രതിനിധിയായി സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മാസത്തിനകം ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടാകും. എങ്കിലും സര്‍ക്കാര്‍ ഒപ്പം നിന്നാല്‍ നിലമ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് സമഗ്രപരിഹാരം കണ്ടെത്താനാകും. അതിനായി ഉടനെ മുഖ്യമന്ത്രിയെ കാണും. മറ്റ് മന്ത്രിമാരെയും കണ്ട് ഇടപെടലുകള്‍ ശക്തമാക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങളാണ് അര്‍ഹിക്കുന്നത്. കെ സി വേണുഗോപാല്‍ മുഖ്യകര്‍മ്മികത്വം വഹിച്ചു. വി ഡി സതീശന്‍, അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവരടക്കം എല്ലാവരും നിലമ്പൂരില്‍ വിജയത്തിനായി കഠിനമായി പ്രവര്‍ത്തിച്ചു, എന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റുമാരുടെ സഹകരണം ഏറെ വലുതായിരുന്നെന്നും ഈ വിജയത്തെ തുടര്‍ന്ന് നിലമ്പൂരില്‍ ഉണ്ടായ ആവേശം കേരളമൊട്ടാകെ പ്രതിഫലിക്കുമെന്നും ഷൗക്കത്ത് അഭിപ്രായപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment