Wednesday, July 29, 2026
International News

ആക്‌സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; ഡോക്കിങ് വൈകിട്ട് 4.30ന്

ആക്‌സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; ഡോക്കിങ് വൈകിട്ട് 4.30ന്


ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം 4 പേടകം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും.  ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയോടെ പേടകം ബഹിരാകാശ നിലയവുമായി  ഡോക്ക് ചെയ്യാന്‍ ആരംഭിക്കുമെന്നാണ് വിവരം. പേടകം ബഹിരാകാശ നിലയത്തിന്റെ ഹാര്‍മണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോര്‍ട്ടിലേക്ക് സ്വയം ഡോക്ക് ചെയ്യുമെന്നു നാസ അറിയിച്ചു. ഡോക്കിങ് പ്രക്രിയ നാസയുടെയും ആക്‌സിയം സ്‌പേസിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലും യൂട്യൂബ് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. ഇവര്‍ ബഹിരാകാശ നിലയത്തില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തും.

ഇന്നലെ ഉച്ചയ്ക്കാണ് യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്ന് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നത്. റോക്കറ്റിനു മുകളില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്. സ്വകാര്യ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആക്‌സിയം സ്‌പേസ് കമ്പനിയുടെ നാലാമത്തെ ദൗത്യമാണിത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment