Wednesday, July 29, 2026
Kerala News

ചൂരല്‍മലയില്‍ പ്രതിഷേധിച്ച നാട്ടുക്കാര്‍ക്കെതിരെ പൊലീസ് കേസ്

 ചൂരല്‍മലയില്‍ പ്രതിഷേധിച്ച നാട്ടുക്കാര്‍ക്കെതിരെ പൊലീസ് കേസ്

കല്‍പ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയില്‍ പ്രതിഷേധം നടത്തിയ നാട്ടുകാരെതിരെ പൊലീസ് കേസെടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു അവരുടെ വാഹനത്തിന് കേടുപാടുകള്‍വരുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്  കേസെടുത്തിരിക്കുന്നത്. ചൂരല്‍മലയിലുള്ള ആറുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപടികളിലെ പാളിച്ചകള്‍ ചോദ്യം ചെയ്താണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു.  പിന്നാലെ പൊലീസും പ്രതിഷേധക്കാരും  തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. 

ഇതിനിടയില്‍ ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കഴിഞ്ഞ ദിവസവും കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. പുന്നപ്പുഴയില്‍ വെള്ളം കുത്തി ഒഴുകിയതോടെ അട്ടമല ഭാഗത്തെ തൊഴിലാളികളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment