Wednesday, July 29, 2026
India News

ഹിമാചലില്‍ മേഘവിസ്ഫോടനം: 3 പേരെ കാണാനില്ല; കനത്ത നാശം

ഹിമാചലില്‍ മേഘവിസ്ഫോടനം: 3 പേരെ കാണാനില്ല; കനത്ത നാശം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. കുളുവില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ ഒലിച്ചുപോയി. ഇവര്‍ക്കായുള്ള തിരച്ചില്‍ ദുഷ്‌കരമാണ്. പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിലെ നാലോളം പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാറുകളും ട്രക്കുകളും അടക്കം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍, ഒരു സ്‌കൂള്‍ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകള്‍, ചെറിയ പാലങ്ങള്‍ എന്നിവ തകര്‍ന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തിന്റെ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment