Wednesday, July 29, 2026
International News

ആക്‌സിയം 4 വിജയകരമായി വിക്ഷേപിച്ചു

ആക്‌സിയം 4 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആക്‌സിയം 4  വിക്ഷേപിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രമെഴുതുകയാണ് ശുഭാംശു ശുക്ല. യാത്രയുടെ കമാന്‍ഡര്‍ അനുഭവസമ്പന്നയായ പെഗ്ഗി വിറ്റ്‌സന്‍ ആണ്. ഇന്ന് യാത്ര തിരിച്ച് ജൂണ്‍ 26ന് വൈകുന്നേരം 4.30ഓടെ ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും എത്തും. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

നാസ, ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം- 4. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷന്‍. ശുഭാംശു ശുക്ലയ്ക്കൊപ്പം മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറി സ്വദേശി ടിബോര്‍ കാപു എന്നിവരാണുള്ളത്. 

മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാന്‍ഷു ശുക്ല പ്രത്യേകമായി ചെയ്യും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News

Comments

No comments yet. Be the first to comment!

Leave a Comment