Wednesday, July 29, 2026
Kerala News

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും

തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്.  ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുന്‍പ് മെഡിക്കല്‍ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്. 

കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment