Wednesday, July 29, 2026
International News

പശ്ചിമമേഷ്യ സാധാരണ നിലയിലേക്ക്; ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചു

പശ്ചിമമേഷ്യ സാധാരണ നിലയിലേക്ക്; ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചു

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ജൂണ്‍ 13 ന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം വെടിയോച്ചകളോ മിസൈല്‍ ആക്രമണങ്ങളോ ഇല്ലാത്ത ഒരു രാത്രി ഇന്നലെയാണ് ഉണ്ടായത്. 

അതേസമയം ഇറാനെതിരെ ഇസ്രയേല്‍ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്‌റാനില്‍ പ്രകടനങ്ങള്‍ നടന്നു.

ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനില്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വൈറ്റ്ഹൗസില്‍ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാന്‍ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദിയെന്ന് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായതും, ജൂണ്‍ 13 ന് ഇസ്രയേല്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായതും വലിയ ബഹുമതിയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. 




Related News

Comments

No comments yet. Be the first to comment!

Leave a Comment