Wednesday, July 29, 2026
International News

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍; ഇസ്രായേലില്‍ വീണ്ടും ആക്രമണം

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍; ഇസ്രായേലില്‍ വീണ്ടും ആക്രമണം




താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇറാന്റെ രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നോര്‍ത്തേണ്‍ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ക്ക് ഷെല്‍ട്ടറുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ഇറാന്റെ ഈ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. ടെഹ്റാന്റെ ഹൃദയഭാഗത്തേക്ക് ആക്രമണം നടത്താനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ അല്പസമയം മുന്‍പാണ് നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന വിവരം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തലിനെക്കുറിച്ച് സ്ഥിരീകരണവുമായി നേതാക്കള്‍ ആരും രംഗത്തെത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഇറാനിലെ മാധ്യമങ്ങളാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment